വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്നു; സിംഹവും കരടിയും തെരുവില്‍

Posted on: June 14, 2015 4:33 pm | Last updated: June 14, 2015 at 4:33 pm

georgia floodതിബിലിസി(ജോര്‍ജിയ): പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്ന് സിംഹം, കരടി, ഹിപ്പോ പൊട്ടാമാസ്, മുതല, ചെന്നായ്ക്കള്‍ തുടങ്ങിയവ തെരുവിലിറങ്ങി. ജോര്‍ജിയയിലെ തിബിലിസി നഗരത്തിലാണ് സംഭവം. ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ പെയ്ത കനത്ത മഴയിലാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാണ്. മഴയില്‍ മൃഗശാല തകര്‍ന്ന് രക്ഷപ്പെട്ട മൃഗങ്ങളാണ് തെരുവിലലയുന്നത്.

വെള്ളപ്പൊക്കത്തില്‍ ഏഴുപേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹിംസ്ര ജീവികള്‍ തെരുവിലുള്ളതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.