ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദി: വെള്ളാപ്പള്ളി

Posted on: June 14, 2015 4:05 pm | Last updated: June 16, 2015 at 1:00 pm

vellappallyതിരുവനന്തപുരം: ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതസൗഹാര്‍ദ്ദം നശിപ്പിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ലൗജിഹാദിലൂടെ മുസ്ലിംകളും ചില ഹിന്ദു സംഘടനകളും വിശ്വാസികളായ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് മാത്യു ആനിക്കുഴിക്കാട്ടില്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.