കാലിക്കറ്റ് സര്‍വകലാശാല വിഭജിക്കണമെന്ന് മുസ്‌ലിം ലീഗ്

Posted on: June 14, 2015 9:31 pm | Last updated: June 16, 2015 at 12:31 am

iumlകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിഭജിച്ച് ഒരു സര്‍വകലാശാല കൂടി സ്ഥാപിക്കണമെന്ന് മുസ്‌ലിം ലീഗ്. എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ വന്ന വീഴ്ച്ചയെ കുറിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മന്ത്രിമാരെയും എം എല്‍ എമാരെയും കുറിച്ചുള്ള ആക്ഷേപങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ യോഗത്തെ അറിയിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും ലീഗ് യോഗം ആവശ്യപ്പെട്ടു.