അഫ്ഗാനില്‍ താലിബാന്‍ ആക്രമണം: 20 പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: June 13, 2015 5:28 pm | Last updated: June 13, 2015 at 9:30 pm

Taliban
കാബൂള്‍: അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ പോലീസ് കോമ്പൗണ്ടിന് നേരെ താലിബാന്‍ ഭീകരരര്‍ നടത്തിയ ആക്രമണത്തില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. രണ്ട് മാസം മുമ്പ് താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ അഫ്ഗാന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച മുസ ഖല ജില്ലയുടെ തെക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 16 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അഫ്ഗാനിലെ തെക്ക്, വടക്ക് പ്രവിശ്യകള്‍ക്ക് നേരെ താലിബാന്‍ തീവ്രവാദികള്‍ കൂടുതല്‍ ആക്രമണങ്ങളും നടത്തുന്നത് പതിവായിരിക്കുകയാണ്.