ആന്ധ്രയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

Posted on: June 13, 2015 9:42 am | Last updated: June 14, 2015 at 10:51 am

vanഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളും ആറുകുട്ടികളും ഉള്‍പ്പെടുന്നു. മൊത്തം 23 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 വയസുള്ള കുട്ടി മാത്രമാണ് രക്ഷപെട്ടത്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ദോലേശ്വരം പാലത്തിന് മുകളിലെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്കു പതിക്കുകയായിരുന്നു. വിശാഖപട്ടണത്തെ അച്യുതപുരം ഗ്രാമവാസികളായ യാത്രക്കാര്‍ തിരുപ്പതി സന്ദര്‍ശിച്ചു മടങ്ങിവരികയായിരുന്നു.ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചു. സാധ്യമയാ സഹായങ്ങളെല്ലാം ചെയ്യുമെന്നും ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു.