ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന് ബിജു രമേശ്‌

Posted on: June 12, 2015 8:03 pm | Last updated: June 12, 2015 at 11:05 pm

biju rameshതിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന് പരാതിക്കാരന്‍ ബിജു രമേശ്. അധികാരം ഉപയോഗിച്ച് തെളിവ് അട്ടിമറിച്ചു. വേണ്ടതിലധികം തെളിവുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കോഴ കൊടുത്തവര്‍ അക്കാര്യം സ്ഥിരീകരിച്ചതിന്റെ രേഖകള്‍ വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് രേഖകകളും അവരുടെ കൈയിലുണ്ട്. ഏതുഘട്ടത്തിലാണ് അന്വേഷണസംഘം നിലപാട് മാറ്റിയതെന്നറിയില്ല. നിയമോപദേശത്തിന്റെ പേരിലാണ് കേസ് അട്ടിമറിക്കപ്പെട്ടത് എന്നു കരുതുന്നു. ഏതായാലും കേസ് കോടതിയില്‍ എത്തട്ടെ, കോടതിയാണ് അന്തിമതീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.