ഈ വര്‍ഷം അവസാനത്തോടെ 4-ജി നെറ്റ്‌വര്‍ക്കുകള്‍ നിലവില്‍വരുമെന്ന് റിലയന്‍സ്‌

Posted on: June 12, 2015 8:48 pm | Last updated: June 12, 2015 at 9:00 pm

m_id_402499_reliance_communicationsന്യൂഡല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ 4-ജി നെറ്റ്‌വര്‍ക്കുകള്‍ നിലവില്‍വരുമെന്നു റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. ഗ്രൂപ്പിന്റെ 41-ാമത് വാര്‍ഷികയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ നല്‍്കുന്ന 4-ജി ടെലികോം ടെക്‌നോളജി 100 ശതമാനവുംരാജ്യത്താകമാനം ലഭ്യമാകുന്ന രീതിയിലായിരിക്കും ആരംഭിക്കുകയെന്നും 4000ത്തില്‍ താഴെമാത്രം വിലയുളള 4-ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഡിസംബര്‍മുതല്‍ ജനങ്ങളുടെ കൈകളിലെത്തിക്കാനാണലക്ഷ്യമിടുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. 400 രൂപയ്ക്ക് താഴെയായിരിക്കും വിലയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പതിനെട്ട് മാസത്തിനുളളില്‍ 2 ലക്ഷം കോടിരൂപയുടെ പദ്ധതികള്‍ റിലയന്‍സ് പൂര്‍ത്തിയാക്കുമെന്നും അംബാനി വ്യക്തമാക്കി.