ജിതേന്ദര്‍ സിംഗ് തോമറെ എഎപിയില്‍ നിന്ന് പുറത്താക്കിയേക്കും

Posted on: June 12, 2015 12:27 pm | Last updated: June 13, 2015 at 12:28 am

thomar
ന്യൂഡല്‍ഹി: വ്യാജ നിയമബിരുദ സര്‍ട്ടീഫീക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ മന്ത്രി ജിതേന്ദര്‍ സിംഗ് തോമറെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എഎപി യോഗത്തില്‍ ഭൂരിഭാഗം പേരും ഈ ആവശ്യം ഉന്നയിച്ചതായാണ് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹം മന്ത്രി പദവി രാജിവെച്ചിരുന്നു.