ഭിന്ന ശേഷി സര്‍വേ 30ന് പൂര്‍ത്തിയാകും

Posted on: June 12, 2015 5:53 am | Last updated: June 11, 2015 at 11:54 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്ന ശേഷി വിഭാഗത്തെക്കുറിച്ചുള്ള സമഗ്ര സര്‍വേയുടെ ഒന്നാം ഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാകും. ഇതിനകം 45 ശതമാനം വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തി. ജൂലൈ 30ന് രണ്ടാം ഘട്ട വിവരശേഖരണവും പൂര്‍ത്തിയാകും. അങ്കണ്‍വാടി ജീവനക്കാരാണ് വീടുകളില്‍ എത്തി വിവരശേഖരണം നടത്തുന്നത്. ജൂണ്‍ 30 വരെ അങ്കണ്‍വാടി പ്രവര്‍ത്തകര്‍ എത്താത്ത വീടുകള്‍ ഉണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള ശിശുവികസന പ്രോജക്ട് ഓഫീസറെ അറിയിക്കണം. ഭിന്നശേഷിയുള്ള 100 ശതമാനം ആളുകളെയും പറ്റിയുള്ള സമഗ്ര സര്‍വേ സംസ്ഥാനത്ത് ഇതാദ്യാമായാണ് നടത്തുന്നത്.