മന്ത്രിമാരുടെ പ്രസ്താവനകള്‍ സെല്‍ഫ് ഗോള്‍: ഉമര്‍ അബ്ദുല്ല

Posted on: June 12, 2015 5:48 am | Last updated: June 11, 2015 at 11:49 pm

ശ്രീനഗര്‍: മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈനിക നടപടിക്ക് ശേഷം മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍ സെല്‍ഫ് ഗോള്‍ ആണെന്ന് ജമ്മു- കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. തങ്ങളുടെ മണ്ണില്‍ ആക്രമണം നടന്നല്ലെന്ന മ്യാന്‍മറിന്റെ വാദം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വലിയ അവകാശവാദങ്ങളും പ്രചാരണങ്ങളും നടത്തിയതോടെയാണ് മ്യാന്‍മറിന് അത് പറയേണ്ടി വന്നത്. സെല്‍ഫ് ഗോളടിക്കുന്ന വിഡ്ഢിത്തമാണ് മന്ത്രിമാര്‍ ചെയ്തിരിക്കുന്നത്- ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.