ബാര്‍ കോഴ : മന്ത്രി കെ ബാബു ലഘുലേഖകള്‍ വിതരണം ചെയ്തു

Posted on: June 11, 2015 9:22 pm | Last updated: June 12, 2015 at 12:51 am

minister k babuകൊച്ചി: ബാര്‍ കോഴക്കേസില്‍ ഉള്‍പ്പെട്ട എക്‌സൈസ് മന്ത്രി കെ. ബാബു തന്റെ മണ്ഡലത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. സത്യമേവ ജയതേ എന്ന തലക്കെട്ടിലാണു ലഘുലേഖകള്‍ തയാറാക്കിയിരിക്കുന്നത്. ബിജു രമേശിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും തന്റേത് കളങ്കമേല്‍ക്കാത്ത പൊതുജീവിതമാണെന്നും ബാബു ലേഖനത്തില്‍ പറയുന്നു.

മദ്യരാജാവിന്റെ ജല്‍പനങ്ങള്‍ കേട്ട് തന്റെ നേരെ ഇറങ്ങി തിരിച്ചതില്‍ ദുഃഖമുണ്ട്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ബാബു വ്യക്തമാക്കുന്നു. ആരോപണങ്ങള്‍ മാഞ്ഞുപോകുമെന്ന് തനിക്ക് ഉറപ്പുള്ളതായും ബാബു ലേഖനത്തില്‍ പറയുന്നു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പാണ് ലഘുലേഖ തയാറാക്കിയത്.