കൈവെട്ട് കേസ് ശിക്ഷാവിധിക്കെതിരെ എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Posted on: June 10, 2015 7:46 pm | Last updated: June 11, 2015 at 12:44 am

kerala-high-courtകൊച്ചി: കൈവെട്ട് കേസിലെ ശിക്ഷാവിധിക്കെതിരെ എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ വിചാരണക്കോടതി പ്രഖ്യാപിച്ച വിധി റദ്ദാക്കി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാണ് അപ്പീലില്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്. ശിക്ഷാവിധി കുറഞ്ഞു പോയതും ആറുപേരെ വെറുതെ വിട്ടതും പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ ഗുരുതര സ്വഭാവവും തെളിവുകളും വിചാരണക്കോടതി പരിഗണിച്ചില്ലെന്നും എന്‍ഐഎ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്തിമവിധിയില്‍, കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 19 പ്രതികള്‍ക്കെതിരെയാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വെറുതെ വിട്ട ആറുപേര്‍ക്കും ശിക്ഷ നല്കണമെന്ന് എന്‍ ഐ എ അപ്പീലില്‍ ആവശ്യപ്പെടുന്നു.