സെന്‍സെക്‌സ് 55 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: June 9, 2015 8:06 pm | Last updated: June 9, 2015 at 8:06 pm
SHARE

sensexdownbമുംബൈ: ആഴ്ച്ചയിലെ രണ്ടാം ദിനവും ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 55.08 പോയിന്റ് നഷ്ടത്തില്‍ 26468.01ലും നിഫ്റ്റി 28.10 പോയിന്റ് താഴ്ന്ന് 8016.05ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

948 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1678 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വേദാന്ത,ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലായിരുന്നു.