വിഴിഞ്ഞത്തിന്റെ പേരില്‍ നാടിനെ പണയപ്പെടുത്തുന്നു വി എസ്

Posted on: June 9, 2015 7:54 pm | Last updated: June 11, 2015 at 12:44 am

vs achuthanandanതിരുവനന്തപുരം: പൊതുമേഖലയില്‍ നിര്‍മിക്കാവുന്ന തുറമുഖം സ്വകാര്യ മേഖലക്ക് നല്‍കി നാടിനെ പണയപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതിലൂടെ കൊള്ളലാഭമുണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതിയെ അല്ല അഴിമതിയെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെന്നും വി എസ് പറഞ്ഞു. അരുവിക്കരയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഉറങ്ങുകയായിരുന്നുവെന്ന ആന്റണിയുടെ പ്രസ്താവനയെ വി എസ് ശക്തമായി വിമര്‍ശിച്ചു. കല്‍ക്കരി അഴിമതി നടക്കുന്ന കാലത്ത് ആന്റണിയാണ് ഉറങ്ങിയതെന്ന് വി എസ് ആരോപിച്ചു.