ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നു

Posted on: June 9, 2015 4:07 pm | Last updated: June 9, 2015 at 7:17 pm

journalist murderഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എം എല്‍ എയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നു. ഷാജഹാന്‍പൂര്‍ സ്വദേശിയായ ഗജേന്ദ്ര സിംഗാണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അനധികൃത ഖനനം, ബലം പ്രയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കല്‍, മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ എം എല്‍ എക്ക് പങ്കുള്ളതായി ഗജേന്ദ്ര സിംഗ് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.