വോട്ട് ചെയ്യാന്‍ കോഴ: എംഎല്‍എ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ വീട്ടില്‍ റെയ്ഡ്

Posted on: June 9, 2015 4:07 pm | Last updated: June 9, 2015 at 4:07 pm

revanth-reddyഹൈദരാബാദ്: വോട്ട് ചെയ്യാന്‍വേണ്ടി കോഴ നല്‍കിയ കേസില്‍ പിടിയിലായ തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ രേവ്‌നാഥ് റെഡ്ഡിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളുടേയും വീടുകളില്‍ അഴിമതി വിരുദ്ധ സേന പരിശോധന നടത്തി. 15ഓളം ഉദ്യോഗസ്ഥരാണ് റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പ്രതിയായ രിദ്രാ ഉദയ് സിന്‍ഹയുടെ വീട്ടില്‍ നിന്നു നിരവധി സാമ്പത്തിക രേഖകള്‍ പിടിച്ചെടുത്തു. എംഎല്‍എയുടെ വീട്ടില്‍ നിന്നും ബാങ്കു രേഖകളും മറ്റു തെളിവുകളും ലഭിച്ചുവെന്നാണു റിപ്പോര്‍ട്ട്. അറസ്റ്റിലായ മൂവരെയും ശാരീരിക പരിശോധനയ്ക്കു വിധേയരാക്കി. അതേസമയം കോഴയുമായി ബന്ധപ്പെട്ട ഒരു രേഖയും പിടിച്ചെടുത്തില്ലെന്ന് റെഡ്ഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.