ടിഒ സൂരജിനെ നുണപരിശോധന നടത്തും

Posted on: June 9, 2015 12:33 pm | Last updated: June 12, 2015 at 12:06 am

soorajകൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും. കൊച്ചി സിബിഐ ഓഫീസില്‍ നേരിട്ടെത്തി താന്‍ നുണ പരിശോധനയ്ക്കു തയ്യാറണെന്ന അപേക്ഷ സൂരജ് നല്‍കി. നുണ പരിശോധനയ്ക്കായി സിബിഐ സമീപിക്കാന്‍ കോടതി സൂരജിനോട് നിര്‍ദേശിച്ചിരുന്നു. കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ടി ഒ സൂരജിനെ പ്രതി ചേര്‍ത്തേക്കുമെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. സൂരജിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ സൂരജിന് സാധിച്ചിരുന്നില്ല. താന്‍ നുണപരിശോധനയ്ക്കു തയ്യാറാണെന്ന സൂരജിന്റെ ആവശ്യം കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നും സംശയമുണ്ട്.