വിജയ് ശര്‍മ മുഖ്യ വിവരാവകാശ കമ്മീഷണര്‍

Posted on: June 8, 2015 6:38 pm | Last updated: June 8, 2015 at 6:38 pm
SHARE

information commissionarന്യൂഡല്‍ഹി: മുതിര്‍ന്ന വിവരാവകാശ ഉദ്യോഗസ്ഥന്‍ വിജയ് ശര്‍മയെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചു. കെ വി ചൗധരിയെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയും പങ്കെടുത്ത യോഗത്തിലാണ് ഇരുവരേയും തിരഞ്ഞെടുത്തത്.

2012 മുതല്‍ വിവരാവകാശ കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയാണ് വിജയ് ശര്‍മ. ഈ വര്‍ഷം ഡിസംബറില്‍ ഇദ്ദേഹം വിരമിക്കും. കള്ളപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പുതിയ വിജിലന്‍സ് കമ്മീഷണറായ കെ വി ചൗധരി.