Connect with us

Kerala

പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി നിയമസഭ പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ആദ്യദിനം പിരിഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പരമാവധി പരിധി സംബന്ധിച്ച ബില്ല് അവതരണത്തിനായി മാണി എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി. ഇതോടെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നുവെന്ന് പ്രഖ്യാപിച്ച് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.

അരുവിക്കര തിരഞ്ഞെടുപ്പിന്റെ സാഹചര്യം കണക്കിലെടുത്ത് സഭ ഇനി ജൂണ്‍ 29നാണ് വീണ്ടും സമ്മേൡക്കുക. കാര്യേപദേശക സമിതി ശിപാര്‍ശയനുസരിച്ചാണ് സമ്മേളനം നീട്ടിവെച്ചത്.