മാനംഭംഗക്കേസില്‍ ഫിംഗര്‍ പരിശോധന: ഉത്തരവ് പിന്‍വലിച്ചു

Posted on: June 8, 2015 4:42 pm | Last updated: June 8, 2015 at 4:42 pm
SHARE

women-gang-raped-as-a-penalty-in-bengalന്യൂഡല്‍ഹി: മാനഭംഗക്കേസുകളില്‍ ടു ഫിംഗര്‍ പരിശോധന നടത്താന്‍ അനുമതി നല്‍കിയ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

കന്യകാത്വ പരിശോധനയായ ടു ഫിംഗര്‍ ടെസ്റ്റ് നേരത്തെ തന്നെ രാജ്യത്ത് കോലിളക്കം സൃഷ്ടിച്ചിരുന്നു. മാനഭംഗക്കേസുകളില്‍ ടി എഫ് ടി നടത്തുന്നത് ഇരയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവിധ സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ടിഫ്ടി പരിശോധനക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആരായണമെന്ന് 2013ല്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.