വി എസിന്റെ വിവാദ പ്രസ്താവനകള്‍ പി ബി കമ്മീഷന്‍ പരിശോധിക്കും

Posted on: June 7, 2015 3:01 pm | Last updated: June 8, 2015 at 5:53 pm
SHARE

vsന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവനകള്‍ സി പി എം പോളിറ്റ്ബ്യൂറോ കമ്മീഷന്‍ അന്വേഷിക്കും. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കമ്മീഷന്‍ അധ്യക്ഷന്‍.

പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും വിമര്‍ശിച്ചതിന് പൊളിറ്റ് ബ്യൂറോ വി എസിനെ പരസ്യമായി ശാസിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വി എസിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.