മുംബൈയിൽ തീപ്പിടുത്തം; ഏഴ് പേർ മരിച്ചു

Posted on: June 6, 2015 11:56 pm | Last updated: June 7, 2015 at 11:59 pm

Screenshot_2015-06-06-23-46-46-1

മുംബൈ: മുംബൈയിലെ ചാണ്ഡി വാലിയിൽ 22 നില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ 2 പേർ സ്ത്രീകളാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിന്റെ 14ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.