ഇന്തോനേഷ്യന്‍ ഓപ്പണ്‍: പി. കശ്യപ് സെമിയില്‍

Posted on: June 5, 2015 5:29 pm | Last updated: June 6, 2015 at 12:59 am

kashyapജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. കശ്യപ് സെമിഫൈനലില്‍ പ്രവേശിച്ചു. ലോക ഒന്നാം നമ്പര്‍ ചൈനയുടെ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണു കശ്യപ് അവസാന നാലില്‍ എത്തിയത്. 21-17, 21-14 എന്ന സ്‌കോറിനാണു കശ്യപ് ലോക ഒന്നാം നമ്പര്‍ താരത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. ചെന്‍ ലോംഗിനെതിരേ കശ്യപിന്റെ രണ്ടാം വിജയമാണിത്.