ലക്ഷക്കണക്കിന് യു എസ് ഉദ്യേഗസ്ഥരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

Posted on: June 5, 2015 3:18 pm | Last updated: June 6, 2015 at 12:59 am

hacking
വാഷിംഗ്ടണ്‍: യു എസ് ഫെഡറല്‍ ഏജന്‍സിയില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. 40 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. യു എസ് പേഴ്‌സണല്‍ മാനേജ്‌മെന്റ് ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചോര്‍ത്തപ്പെട്ട വിവരങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെയും മുമ്പ് ജോലി ചെയ്തവരുടെയും വിവരങ്ങള്‍ ഉണ്ടെന്നും ഓഫീസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ സൈബര്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി കണ്ടെത്തിയത്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 18 മാസത്തെ സൗജന്യ ക്രഡിറ്റും വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപെട്ടതിനുള്ളു ഇന്‍ഷൂറന്‍സും നല്‍കുമെന്ന് യു എസ് പേഴ്ണസല്‍ മാഠനേജ്‌മെന്റ് ഓഫീസ് അറിയിച്ചു.