രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്

Posted on: June 5, 2015 2:49 pm | Last updated: June 5, 2015 at 2:49 pm
SHARE

rahul gandhi
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വരുന്ന സെപ്തംബറില്‍ ചേരുന്ന എ ഐ സി സിയുടെ 84ാം സമ്മേളനത്തില്‍ സോണിയാ ഗാന്ധിക്ക് പകരം രാഹുലിനെ അധ്യക്ഷപദവിയില്‍ കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബംഗളൂരുവില്‍ വെച്ചായിരിക്കും എ ഐ സി സി സമ്മേളനം നടക്കുകയെന്നും അറിയുന്നു.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ അടക്കമുള്ള വിഷയങ്ങളില്‍ അടുത്ത കാലത്തായി രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ അധ്യക്ഷപദവിയില്‍ കൊണ്ടുവരുന്നതിന് ഒരു വിഭാഗം സമ്മര്‍ദം ശക്തമാക്കിയത്. പാര്‍ട്ടി തിരഞ്ഞെടുപ്പിനായി കാത്തുനില്‍ക്കാതെ പാര്‍ലിമെന്റിന്റെ ബജറ്റ് സെഷന്‍ കഴിഞ്ഞാലുടന്‍ അദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം.