ആര്‍ കെ നഗറില്‍ മത്സരിക്കാന്‍ ജയലളിത പത്രിക സമര്‍പ്പിച്ചു

Posted on: June 5, 2015 2:36 pm | Last updated: June 6, 2015 at 12:58 am

jayalalithaചെന്നൈ: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാമനിര്‍ദേശ പത്രിക നല്‍കി. ആര്‍ കെ നഗര്‍ മണ്ഡലത്തിലാണ് ജയ ജനവിധി തേടുന്നത്. ജൂണ്‍ 27നാണ് തിരഞ്ഞെടുപ്പ്.

ഉച്ചക്ക് രണ്ട് മണിയോടെയ എ ഐ എ ഡി എംകെ പ്രവര്‍ത്തകരുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ജയലൡത പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 23നാണ് ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.