സയ്യിദ് അബ്ദുല്‍ഖാദിര്‍ അഹ്ദല്‍ സ്മാരക കെട്ടിടം; സഖാഫി ശൂറ കൗണ്‍സില്‍ നിര്‍മിക്കും

Posted on: June 5, 2015 5:17 am | Last updated: June 5, 2015 at 12:17 am

കോഴിക്കോട്: മര്‍കസ് മുന്‍പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ഖാദര്‍ അഹ്ദല്‍ തങ്ങളുടെ ഓര്‍മക്കായി അലുംനെ ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഖാഫി ശൂറ കൗണ്‍സില്‍ തീരുമാനിച്ചു.
സഖാഫികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ദഅ്‌വാ ശാക്തീകരണത്തിനുമായി മേഖലകള്‍ തോറും കോര്‍ഡിനേറ്റര്‍മാരെ നിയമിക്കാനും അവരെ ഉള്‍കൊള്ളിച്ച് ജില്ലകള്‍തോറും ഈ മാസം 12ന് മുമ്പായി സഖാഫി കോര്‍ഡിനേഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. മര്‍കസില്‍ ചേര്‍ന്ന സഖാഫി ശൂറാ കൗണ്‍സില്‍ യോഗം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുറസാഖ് വെളിയാമ്പുറം ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ത്വാഹിര്‍ സഖാഫി മഞ്ചേരി, അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം, ഹാഫിള് അബൂബക്കര്‍ സഖാഫി സംബന്ധിച്ചു.