എസ് ജെ എം ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Posted on: June 5, 2015 12:09 am | Last updated: June 5, 2015 at 12:09 am
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനം ഡോ. ഫാസില്‍ കാവല്‍ക്കട്ട ഹസ്‌റത്ത് ഉദ്ഘാടനം ചെയ്യുന്നു
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനം ഡോ. ഫാസില്‍ കാവല്‍ക്കട്ട ഹസ്‌റത്ത് ഉദ്ഘാടനം ചെയ്യുന്നു

അജ്മീര്‍: അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ സിയാറത്തോടെ ആംരഭിച്ച സമ്മേളനം എസ് ജെ എം ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തിയുടെ അധ്യക്ഷതയില്‍ ഡോ. ഫാസില്‍ കാവല്‍ക്കട്ട ഹസ്‌റത്ത്( കര്‍ണാടക) ഉദ്ഘാടനം ചെയ്തു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് അശ്‌റഫ് മിയാ അശ്‌റഫി(യു പി), സയ്യിദ് തന്‍വീര്‍ അശ്‌റഫ്(ബീജാപൂര്‍), അല്‍ഹാജ് മുഹമ്മദ് അന്‍വര്‍ ശരീഫ്, മുഫ്തി ആരിഫ് ബറകാതി(മധ്യപ്രദേശ്), സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എസ് ജെ എം ജന.സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, ട്രഷറര്‍ വി പി എം വില്യാപ്പള്ളി, സെക്രട്ടറിമാരായ സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ ഉമര്‍ മദനി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു. വൈകുന്നേരം നടന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ കണ്‍വെന്‍ഷനില്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മൗലാന മുഫ്തി അന്‍ഫാസുല്‍ ഹുസൈന്‍(യു പി) ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സംസാരിച്ചു. ഇന്ന് അജ്മീര്‍ ശരീഫില്‍ നടക്കുന്ന പൊതുപരിപാടിയോടെ സമ്മേളനം സമാപിക്കും.