മര്‍കസ് നോളജ് സിറ്റി പരിസ്ഥിതി ദിനാചരണം

Posted on: June 4, 2015 9:34 pm | Last updated: June 4, 2015 at 9:34 pm
SHARE

MARKAZ GREEN LOGOകോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തും. ഇന്ന് കാലത്ത് ഒമ്പതിന് കൈതപ്പൊയിലില്‍ നടക്കുന്ന ചടങ്ങില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഇ വി അബ്ദുറഹ്മാന്‍, കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് എം ഡി അന്‍വര്‍സാദാത്ത്, ചെയര്‍മാന്‍ അരുണ്‍കുമാര്‍, നോളജ് സിറ്റി ജനറല്‍ മാനേജര്‍ എം കെ ശൗക്കത്തലി, ബൈസ് ലൈന്‍ എം ഡി അക്ബര്‍ സ്വാദിഖ്, നോളജ് സിറ്റി ലീഗല്‍ മാനേജര്‍ അഡ്വ. സി സമദ് എന്നിവര്‍ സംബന്ധിക്കും.