വിനോദ സഞ്ചാരം; ദുബൈക്ക് ലോകത്ത് നാലാം സ്ഥാനം

Posted on: June 4, 2015 7:05 pm | Last updated: June 4, 2015 at 7:05 pm

dubaiദുബൈ: ലോകത്ത് ഏറ്റവും ആകര്‍ഷകമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ദുബൈക്ക് നാലാം സ്ഥാനം. മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ സൂചിക പ്രകാരമാണ് ദുബൈയുടെ ഈ നേട്ടം. വിനോദ സഞ്ചാരികള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദുബൈക്ക് അഞ്ചാം സ്ഥാനമായിരുന്നു. ലണ്ടനാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടും മൂന്നും സ്ഥാനത്ത് ബാങ്കോക്ക്, പാരീസ് നഗരങ്ങള്‍ വരും. 2009നു ശേഷം ദുബൈ എല്ലാ രംഗത്തും മെച്ചപ്പെട്ടിരിക്കുന്നുവെന്ന് മാസ്റ്റര്‍ കാര്‍ഡ് കണ്‍ട്രി മാനേജര്‍ ഇയാദ് അല്‍ കുര്‍ദി അറിയിച്ചു. 2015ല്‍ 1.43 കോടി രാജ്യാന്തര സന്ദര്‍ശകരാണ് ദുബൈയില്‍ എത്തുക.