മാഗ്ഗി: കേന്ദ്രം സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Posted on: June 4, 2015 6:31 pm | Last updated: June 4, 2015 at 6:31 pm

maggyഷിംല: മാഗ്ഗി നൂഡില്‍സില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മുഴുവന്‍ സംസ്ഥാന സര്‍ക്കാറുകളോടും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. ഈ റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷം മാഗ്ഗിയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. മാഗ്ഗി ഗുണനിലവാര പരിശോധനക്ക് വിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതേസമയം, കേരളത്തില്‍ നടത്തിയ പരിശോധനയില്‍ മാഗ്ഗിയില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ ഇല്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.