ഏഷ്യാവിഷന്‍ മാധ്യമ പുരസ്‌കാര സമര്‍പണം വെള്ളിയാഴ്ച

Posted on: June 3, 2015 8:14 pm | Last updated: June 3, 2015 at 8:14 pm

ദുബൈ: റേഡിയോ-ടെലിവിഷന്‍-അച്ചടി മാധ്യമ രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിന് ഏഷ്യാവിഷന്‍ ഏര്‍പെടുത്തുന്ന പുരസ്‌കാരങ്ങള്‍ ജൂണ്‍ 5 വെള്ളിയാഴ്ച ദുബൈ അല്‍ നാസര്‍ ലഷ്വര്‍ ലാന്റില്‍ വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. ഏഷ്യാ വിഷന്‍ മാധ്യമ പുരസ്‌കാരങ്ങളുടെ ഏഴാമത് എഡിഷനാണ് ഇക്കുറി അരങ്ങേറുന്നത്.
പ്രധാനപ്പെട്ട ചില അവാര്‍ഡുകള്‍ 4ന് വ്യാഴാഴ്ച രാത്രി ദേര ക്രൗണ്‍ പ്ലാസ ഫൈവ് സ്റ്റാര്‍ ബാള്‍ റൂമില്‍ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിലും സമര്‍പിക്കും. പ്രത്യേക പുരസ്‌കാര ജേതാക്കള്‍ 5ന് നടക്കുന്ന ചടങ്ങിലും വേദിയില്‍ ഒത്തുചേരും. തല്‍സമയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വിതരണം ചെയ്യുന്ന രീതിയാണ് ഇക്കുറി സ്വീകരിച്ചിരിക്കുന്നതെന്ന് ഏഷ്യാവിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീദേവി കപൂര്‍, കാജല്‍ ദേവഗണ്‍, ഗൗതം റോഡി, ജെന്നിഫര്‍ വിന്‍ഗറ്റ്, പ്രിയാമണി, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, മേഘ്‌ന, വിവേഗ് ഗോപന്‍, റംസാന്‍, ശ്രീശാന്ത്, ശ്രീകണ്ഠന്‍ നായര്‍, കെ പി ജയദീപ്, നികേഷ്‌കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, ജോണ്‍ബ്രിട്ടാസ്, പ്രശാന്ത് രഘുവംശം, ഗോവിന്ദ് പത്മസൂര്യ, ജോണിലൂക്കോസ്, വിനോദ് കോവൂര്‍, സിന്ദു സൂര്യകുമാര്‍ തുടങ്ങി ചലചിത്ര-മാധ്യമ രംഗങ്ങളിലെ മുന്‍ നിര താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും.
ഇതാദ്യമായാണ് ബോളിവുഡ് താരങ്ങളായ ശ്രീദേവിയും കജോളും ദുബൈയില്‍ ഒന്നിച്ച് ഒരു വേദി പങ്കിടുന്നത്. ലുലു, ഇലക്റ്റ, കണ്‍ട്രി ക്ലബ്, യാസ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്, ആര്‍. ജി ജിഞ്ചലി ഓയില്‍, 777 ബാര്‍ബോയില്‍ഡ് റൈസ്, ബി.എസ്.വൈ ഷാംപു തുടങ്ങിയവരാണ് അവാര്‍ഡ് നിശയുടെ മുഖ്യ പ്രായോജകര്‍.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പെടെയുള്ള പ്രധാന ഔട്ട്‌ലെറ്റുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും. 40,100 എന്നിവയാണ് ടിക്കറ്റ് നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 055-3453029 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.