Connect with us

National

ഫോണ്‍ വിളിക്കിടെ തടസം നേരിട്ടാല്‍ സാമ്പത്തിക നഷ്ടം ടെലികോം കമ്പനികള്‍ നല്‍കേണ്ടിവരും

Published

|

Last Updated

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കിടെ തടസം നേരിട്ടാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ടെലികോം കമ്പനികള്‍ നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

വിളിക്കുന്നയാള്‍ക്ക് നഷ്ടപ്പെടുന്ന ഫോള്‍ കോളുകളുടെ തുക തിരിച്ചുനല്‍കുകയോ തടസം മൂലം നഷ്ടപ്പെട്ട കോളുകള്‍ക്ക് പകരമായി അധിക കോള്‍ സമയം നല്‍കണമെന്നും ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയ്ക്ക് പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് ആയ ഇന്ത്യയില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് കോള്‍ ഡ്രോപ്പ്‌സ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെലികോം ഓപ്പറേറ്റര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ച മൂലം ഉപഭോക്താക്കള്‍ നഷ്ടം നേരിടേണ്ട സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കോള്‍ ഡ്രോപ്പ്‌സ് മെട്രോ നഗരങ്ങളിലുള്‍പ്പെടെ സ്ഥിരമാണ്. ഇത് കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് മന്ത്രാലയമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിചേര്‍ത്തു. ഫോണ്‍ കോളിനിടെയുള്ള തടസംമൂലം നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കുകയാണെങ്കില്‍ താന്‍ ലക്ഷാധിപതി ആകുമെന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മൊബൈല്‍ ഉപഭോക്താവ് വിഷ്ണു മാതുര്‍ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണ്‍ കോളുകള്‍ക്കിടെയുണ്ടാകുന്ന തടസങ്ങള്‍ക്കെതിരെ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ രംഗത്തെത്തിയിരുന്നു. കോള്‍ ഡ്രോപ്പ്‌സ് കുറയ്ക്കാന്‍ ടെലികോം കമ്പനികള്‍ ശ്രമിക്കണം. വിഷയം ഗൗരവത്തോടെ എടുക്കാനും പ്രശ്‌നം പരിഹരിക്കാനും ടെലികോം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

അതേസമയം കോള്‍ ഡ്രോപ്പ്‌സുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് ടെലികോം കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം എളുപ്പത്തില്‍ നടപ്പിലിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Latest