അരുവിക്കര കണ്‍വെന്‍ഷന്‍;കോടിയേരി ഉല്‍ഘാടനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം

Posted on: June 3, 2015 11:36 am | Last updated: June 3, 2015 at 11:56 pm
SHARE

തിരുവനന്തപുരം: അരുവിക്കര തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരാണ് ഉദ്ഘാടനം ചെയ്യേണ്ടേതെന്ന് തീരുമാനിക്കേണ്ടത് സിപിഐഎം ആണ്. വിഎസ് വിട്ടുനില്‍ക്കുന്നു എന്നത് വ്യാഖ്യാനം മാത്രമാണ്. ഇതിനര്‍ത്ഥം ഇടതുമുന്നണിയില്‍ പിളര്‍പ്പോ ഭിന്നിപ്പോ ഉണ്ടെന്ന് അല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.