Connect with us

National

ബാള്‍ട്ടിസ്ഥാന്‍, ഗില്‍ഗിത് തിരഞ്ഞെടുപ്പ്: പാക്കിസ്ഥാന്റെത് കപടനീക്കമെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ബാള്‍ട്ടിസ്ഥാന്‍, ഗില്‍ഗിത് മേഖലകളില്‍ ഈ മാസം എട്ടിന് തിരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ.
പ്രദേശങ്ങളില്‍ അധിനിവേശത്തിനുള്ള പാക്കിസ്ഥാന്റെ കപടവും നിയമവിരുദ്ധവുമായ നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഈ മേഖലകളിലെ ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ ഹനിച്ച് സ്വന്തമാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്. ഗില്‍ഗിത്തും ബാള്‍ട്ടിസ്ഥാനും ഉള്‍പ്പെട്ടതാണ് ജമ്മുകാശ്മീര്‍ സംസ്ഥാനം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന ഇന്ത്യയുടെ നിലപാടാണ്. പാക്കിസ്ഥാന്റെ ഗില്‍ഗിത്, ബാള്‍ട്ടിസ്ഥാന്‍ ശാക്തീകരണ- സ്വയം ഭരണ നിയമം അംഗീകരിക്കാന്‍ കഴിയില്ല. ഇത് പ്രദേശം കൈക്കലാക്കാനുള്ള അവരുടെ കാപട്യത്തിന്റെ ഭാഗം മാത്രമാണ്. ഇതേക്കുറിച്ച് ഇന്ത്യക്ക് ബോധ്യമുണ്ട്.
പാക് കൈയേറ്റത്തെ തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ വിഭാഗീയ സംഘര്‍ഷങ്ങളിനും തീവ്രവാദത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥക്കും ഇടയായിട്ടുണ്ടെന്നത് നിര്‍ഭാഗ്യകരമാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.