Ongoing News
പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ട്രോളിംഗിൽ ഇളവ് അനുവദിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ട്രോളിംഗ് നിരോധനത്തിൽ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയം ഉറപ്പ് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ട്രോളിംഗ് നിരോധനം 61 ൽ നിന്ന് 47 ദിവസമായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. കൃഷിമന്ത്രി കെ.പി മോഹനൻ, മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
---- facebook comment plugin here -----