അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Posted on: May 28, 2015 1:17 pm | Last updated: May 29, 2015 at 12:43 am

m vijayakumarതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എം വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സി പി എം ജില്ലാ കമ്മിറ്റി യോഗമാണ് വിജയകുമാറിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. ഈ തീരുമാനം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കും.

ജൂണ്‍ 27നാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ്. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.