വന്‍കിട പദ്ധതികള്‍ മാത്രമല്ല യഥാര്‍ഥ വികസനം: ചീഫ് സെക്രട്ടറി

Posted on: May 28, 2015 5:38 am | Last updated: May 27, 2015 at 11:39 pm

തിരുവനന്തപുരം: മെട്രോ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത് മാത്രമല്ല യഥാര്‍ഥ വികസനമെന്നും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാകുന്നതെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ത് തടസങ്ങളുണ്ടായാലും ഓപ്പറേഷന്‍ അനന്തമായി മുമ്പോട്ട് പോകും. ഇതിന് മന്ത്രിസഭയുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ജനാധിപത്യത്തിന്റെ യജമാനന്മാര്‍ ജനങ്ങളാണ്. അവരുടെ സേവനത്തിനാണ് ഉദ്യോഗസ്ഥര്‍ നിലകൊള്ളേണ്ടത്. നിയമത്തിന്റെ ചട്ടക്കൂടില്‍നിന്ന് സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ബി സന്ധ്യ ഐ പി എസ്, ബാബു കുഴിമറ്റം, വയലാര്‍ ശരത്ചന്ദ്രവര്‍മ, പി ശ്രീപതി, സന്തോഷ് പി എസ്, കെ വി ഗിരീഷ് കുമാര്‍ പ്രസംഗിച്ചു.