സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നറിയാം

Posted on: May 28, 2015 1:00 pm | Last updated: May 28, 2015 at 3:47 pm

cbseന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.32 ശതമാനമാണ് വിജയം. കേരളത്തില്‍ പരീക്ഷ എഴുതിയ 99.77 ശതമാനം പേരും വിജയിച്ചു. ദേശീയതലത്തില്‍ കേരളമാണ് മുന്നില്‍.
8,17,941 ആണ്‍കുട്ടികളും 5,55,912 പെണ്‍കുട്ടികളും ഉള്‍പ്പെടെ 13ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.

cbse.nic.in, cbsereults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാനാകും.