യു എ ഇയുടെ കുഞ്ഞു ശാസ്ത്രജ്ഞന് നാസയുടെ സാക്ഷ്യപത്രം

Posted on: May 27, 2015 8:45 pm | Last updated: May 27, 2015 at 8:45 pm
Nasa.jpeg.jpg1
അദീബ് സുലൈമാന്‍ അല്‍ ബലൂശി

അബുദാബി: പത്ത് വയസ് മാത്രമുള്ള യു എ ഇ സ്വദേശിയായ കൊച്ചു ശാസ്ത്രജ്ഞന് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ സാക്ഷ്യ പത്രം. നാസയുടെ സ്‌പേസ് അക്കാദമിയില്‍ ചേര്‍ന്നു പഠിക്കാനുള്ള യോഗ്യത സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള പത്രമാണ് അദീബ് സുലൈമാന്‍ അല്‍ ബലൂശിയെന്ന കൊച്ചു ശാസ്ത്രജ്ഞന് കഴിഞ്ഞ ദിവസം ലഭിച്ചത്.
അടുത്ത വര്‍ഷം മുതലാണ് അല്‍ ബലൂശി നാസ സ്‌പേസ് അക്കാദമിയില്‍ ഉന്നത പഠനത്തിന് ചേരുക. ഇതിനു മുന്നോടിയായി നാസയുടെ പ്രത്യേക വര്‍ക് ഷോപ്പില്‍ അടുത്ത മാസം മുതല്‍ അല്‍ ബലൂശി ചേര്‍ന്നു പഠിക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീവാനാണ് അല്‍ ബലൂശിക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തു കൊടുക്കുന്നത്. യു എ ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ താനാകണമെന്നതാണ് ആഗ്രഹമെന്ന് അല്‍ ബലൂശി പറഞ്ഞു.