ലിബിയൻ പ്രധാനമന്ത്രി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു

Posted on: May 27, 2015 1:23 am | Last updated: May 27, 2015 at 11:49 pm

Part-DV-DV2006991-1-1-1ബെങ്കാസി: ലിബിയൻ പ്രധാനമന്ത്രി അബ്ദുല്ല അൽതാനി വധശ്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പാർലിമെന്റ് സെഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് നേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പ്രധാനമന്ത്രിയുടെ അംഗരക്ഷകരിൽ ഒരാൾക്ക് പരുക്കേറ്റു. ത്വബ്റൂഖ് നഗരത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.