Kasargod
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്: ഡിവിഷന്‍ സന്ദേശ പ്രയാണത്തിന് തുടക്കമായി

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 9-ാം ഉറൂസ് മുബാറക് പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണത്തിന് തളങ്കര മാലിക്കുദ്ദീനാര്‍ മഖാം സിയാറത്തോടെ തുടക്കമായി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സെക്രട്ടറി ശംസീര്‍ സൈനിക്ക്് പതാക കൈമാറി.
കാസര്‍കോട്, വിദ്യാനഗര്‍, ചെര്‍ക്കള, ബദിയടുക്ക, പെര്‍ള, പുത്തിഗെ, പെര്‍മുദെ തുടങ്ങി സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്നും നാളെയും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ സീതാംഗോളി, പടഌ ഉളിയത്തടുക്ക, പെരിയടുക്ക, ചൗക്കി, മുളിയട്ക്ക, കുമ്പള തുടങ്ങി സ്ഥലങ്ങളില്‍ സഞ്ചരിച്ച് വ്യാഴായ്ച വൈകുന്നേരം കട്ടത്തടുക്കയില്‍ സമാപിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍, കെ എം കളത്തൂര്‍, ശംസീര്‍ സൈനി തുടങ്ങി ഡിവിഷന്‍ നേതാക്കള്‍ ജാഥയെ നയിക്കും.