Gulf
അമ്മമാരെത്തി; മക്കളുടെ സ്‌നേഹ സാമീപ്യത്തിലേക്ക്

ദുബൈ: ആ അമ്മമാരുടെ മുഖത്ത് സന്തോഷം അലതല്ലി; കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരമാണ് ദുബൈയെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
ഹിറ്റ് 96.7 എഫ് എം റേഡിയോയാണ് തിരഞ്ഞെടുക്കപ്പെട്ട, സാമ്പത്തിക ശേഷിയില്ലാത്തവരുടെ അമ്മമാരെ ദുബൈയില്‍ കൊണ്ടുവന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് പ്രിയപ്പെട്ട അമ്മമാരെ ദുബൈയുടെ അത്ഭുതക്കാഴ്ചകള്‍ കാണിക്കുന്നതിനും വിവിധ കാരണങ്ങളാല്‍ നാട്ടില്‍ പോവാന്‍ പറ്റാത്ത ഹതഭാഗ്യരുടെ അമ്മമാര്‍ക്ക് തങ്ങളുടെ പ്രിയ മക്കളുമായി ദുബൈയില്‍ സംഗമത്തിന് വഴിയൊരുക്കുന്നതിനും ആറ് വര്‍ഷംമുമ്പ് ഹിറ്റ് 96.7 എഫ്.എം. തുടക്കമിട്ട “ഫോര്‍ യു മോം” ല്‍ പങ്കെടുക്കാന്‍ ഇത്തവണ 11 അമ്മമാരാണ് ദുബൈയിലെത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് അവരുടെ വിദൂര സ്വപ്‌നങ്ങളില്‍പോലും വരാതിരുന്ന ആഗ്രഹ സാഫല്യമാണ് “ഫോര്‍ യു മോം” ലൂടെ സാധ്യമായതെന്ന് ഹിറ്റ് എഫ് എം മേധാവികള്‍ പറഞ്ഞു.
ഹിറ്റ് എഫ്.എമ്മിന്റെ ഓണ്‍എയറിലൂടെയും ഓണ്‍ലൈനിലൂടെയും ആഴ്ചകള്‍ നീണ്ട കാമ്പയിനിലൂടെ ലഭിച്ച ആയിരക്കണക്കിന് നോമിനേഷനുകളില്‍നിന്നും ഏറ്റവും അര്‍ഹരായവരെ കണ്ടെത്തിയാണ് ഓരോ വര്‍ഷവും ഇവിടെ എത്തിക്കുന്നത്. വിമാന യാത്രയും താമസ സൗകര്യവും ദുബൈയിലേയും ഇതര എമിറേറ്റുകളിലേയും പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശദമായ ആരോഗ്യപരിശോധനക്കും ഇവര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്.
“ഫോര്‍ യു മോം” ന്റെ ആറാം സീസണായ ഇത്തവണ അമ്മമാരെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനും അവരോടൊപ്പം താമസിക്കാനും പ്രശസ്ത സിനിമാ നടി കവിയൂര്‍ പൊന്നമ്മയും എത്തിച്ചേര്‍ന്നിരുന്നു. കോഴിക്കോട്, എറണാകുളം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള അമ്മമാര്‍ ദുബൈ സന്ദര്‍ശനത്തിനുണ്ട്.
ഒമ്പത് വര്‍ഷമായി പരസ്പരം കാണാന്‍ കഴിയാത്ത അമ്മയുടെയും മകന്റെയും പുനഃസമാഗമത്തിനും ഫോര്‍യു മോം വേദിയായി. അമ്മമാര്‍ വ്യാഴാഴ്ച മടങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ 11 അമ്മമാരോടൊപ്പം നടി കവിയൂര്‍ പൊന്നമ്മ, ക്ലിക്കോണ്‍ ജനറല്‍ മാനേജര്‍ വിനീത് പണിക്കര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഷിഹാബ് ശംസുദ്ദീന്‍, ധാത്രിയെ പ്രതിനിധീകരിച്ച് ഫല്‍ഗുനന്‍, ഹിറ്റ് എഫ് എം ആര്‍ ജെ മാരായ ജോണ്‍, അര്‍ഫാസ്, നൈല, മിഥുന്‍, സിന്ധു, മായ, ഡോണ തുടങ്ങിയവരും പങ്കെടുത്തു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്ല കുരുത്തിക്കിഴിയിലിന്റെ മാതാവ് സൈനബ, തിരുവനന്തപുരം സ്വദേശി റഫീഖിന്റെ മാതാവ് നഫീസത്ത്, മലപ്പുറം സ്വദേശി ബാബു അലിയുടെ മാതാവ് ഫാത്തിമത്ത് സുഹ്‌റ, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി റാഫിയുടെ മാതാവ് റാബിയ, കോഴിക്കോട് സ്വദേശി ബിനാസിന്റെ മാതാവ് ഫാത്തിമ, തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി ശ്രീധരന്റെ മാതാവ് ചിന്നമ്മ, കൊല്ലം സ്വദേശി ശ്രീരാജിന്റെ മാതാവ് ഗിരിജാ ദേവി, എറണാകുളം കൂവത്തുശ്ശേരി സ്വദേശി പീറ്റര്‍ ഔസേപ്പിന്റെ മാതാവ് ത്രേസ്യാമ്മ, കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ മാതാവ് കുഞ്ഞിപ്പാത്തുമ്മ, ആലപ്പുഴ സ്വദേശിനി നിസയുടെ മാതാവ് ആബിദ എന്നിവരെയും ഹഷീം എന്ന യുവാവിന്റെ അഭ്യര്‍ഥനപ്രകാരം മക്കളില്ലാത്ത കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഖജീജുമ്മയെയുമാണ് സൗജന്യ യുഎഇ സന്ദര്‍ശനത്തിന് കൊണ്ടുവന്നിട്ടുള്ളത്.