ആത്മീയ സംഗമത്തോടെ ദാറുല്‍ മആരിഫ് സമ്മേളനം തുടങ്ങി

Posted on: May 23, 2015 11:48 am | Last updated: May 23, 2015 at 11:48 am

വേങ്ങര: ആത്മീയ സംഗമത്തോടെ വലിയോറ ദാറുല്‍ മആരിഫ് 40-ാം വാര്‍ഷിക 30-ാം സനദ്ദാന സമ്മേളനം തുടങ്ങി. സയ്യിദ് ജഅ്ഫര്‍ തുറാബ് ബാഖവി ഉദ്ഘാടനം ചെയ്തു. ഒ കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, ഒ കെ അബ്ദുല്‍ ഖാദിര്‍ ബാഖവി, ബശീര്‍ ബാഖവി പാണ്ടികശാല, സയ്യിദ് സുഹൈല്‍ തങ്ങള്‍ സൈനി മടക്കര, സി എം അബൂബക്കര്‍ കൗസര്‍ സഖാഫി പ്രസംഗിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന തിലാവ ഖുര്‍ആന്‍ സമ്മേളനത്തിന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വിവിധ ദഅ്‌വാ കോളേജ് വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും ചര്‍ച്ചയും നടക്കും. ഡോ. കെ പി അബൂസ്വാലിഹ്, ഡോ. ഇ എന്‍ അബ്ദുല്ലത്തീഫ്, ഡോ. അബൂബക്കര്‍ പത്തംകുളം സംബന്ധിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചര്‍ച്ചാ സമ്മേളനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന് “വിദ്യാഭ്യാസവും മാനവികതയും എന്ന വിഷയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി വെണ്ണക്കോട് അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ ഡി സി സി സെക്രട്ടറി എന്‍ എ കരീം, ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി എ മുഹമ്മദ് റിയാസ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഡ്വ. യു എ ലത്തീഫ്, ഐ എന്‍ എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍ കോവില്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയമവതരിപ്പിക്കും.
നാളെ രാവിലെ 10ന് അനുസ്മരണ സമ്മേളനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും അബ്ദുര്‍റഷീദ് സൈനി കക്കിഞ്ച ഉദ്ഘാടനം ചെയ്യും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി മുഹമ്മദ് സൈനി പ്രസംഗിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ്ദാനവും ഒ കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ സ്ഥാനവസ്ത്ര വിതരണവും നടത്തും. അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഐദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, അബ്ദുറഹീം മുസ്‌ലിയാര്‍ കിടങ്ങഴി, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര സംബന്ധിക്കും.