തിരുവനന്തപുരം: മലബാര്‍ സിമന്റസ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തള്ളി. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.