മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി പരാമര്‍ശം: സംസ്ഥാനം അപ്പീല്‍ പോകും

Posted on: May 23, 2015 9:53 am | Last updated: May 24, 2015 at 10:48 am

തിരുവനന്തപുരം: മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ലെന്ന ഹൈക്കോടതി പരമാര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിശദമായ നിയമോപദേശത്തിന് ശേഷമാകും അപ്പീല്‍ നല്‍കുക. മാവോയിസ്റ്റ് ആകുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലാത്ത ഒരാളെ മാവോയിസ്റ്റ് ആണെന്ന കാരണത്താല്‍ മാത്രം തടവിലാക്കാന്‍ നിയമം അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.