Ongoing News
സബ്സ്റ്റിറ്റിയൂഷന്‍ റൊണാള്‍ഡീഞ്ഞോ പൊറുക്കില്ല !

മെക്‌സിക്കോ സിറ്റി: സബ്സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ രോഷാകുലനായ ബ്രസീലിയന്‍ വെറ്ററന്‍ റൊണാള്‍ഡീഞ്ഞോ കോച്ചിനോടും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളോടും തട്ടിക്കയറി. മെക്‌സിക്കോ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലാണ് സംഭവം.
ക്വുര്‍ടെറോ എഫ് സിയുടെ താരമായ റൊണാള്‍ഡീഞ്ഞോയെ പചൂകക്കെതിരായ ആദ്യ പാദ സെമിഫൈനലിലാണ് കോച്ച് പിന്‍വലിച്ചത്. ഡിഫന്‍ഡര്‍ റികാര്‍ഡോ ഒസോരിയോക്ക് ചുവപ്പ് കാര്‍ഡ് കണ്ടതിന് പിന്നാലെ മിഡ്ഫീല്‍ഡില്‍ നിന്ന് റൊണാള്‍ഡീഞ്ഞോയെ പിന്‍വലിക്കുകയായിരുന്നു കോച്ച്. ഇതില്‍ കുപിതനായ താരം ടീം അധികൃതരോട് പറയാതെ ഡ്രസിംഗ് റൂം വിടുകയും ചെയ്തു. മെക്‌സിക്കന്‍ ക്ലബ്ബുമായി വഴിപിരിയുകയാണെങ്കില്‍ റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്താനുള്ള സാധ്യതയുണ്ട്.
---- facebook comment plugin here -----