ദമ്മാം: ഐ സി എ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വനം വളണ്ടിയര്‍മാരുടെ സംഗമം നടത്തി
ദമ്മാം ഐ സി എഫ് ഹാളില്‍ നടന്ന സംഗമം ഐ സി എഫ് ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു, കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹായി വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് സഅദി ചെറുവാടി മുഖ്യപ്രഭാഷണം നടത്തി ,യുസുഫ് അഫഌലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ദാരിമി, റാഷിദ് കോഴിക്കോട്, അബ്ദുല്‍ സമദ് മുസ്ല്യാര്‍, മൊയ്തീന്‍കുട്ടി കാരകുര്ശി, എന്നിവര് സംസാരിച്ചു. മുഹമ്മദ് കുഞ്ഞി അമാനി പ്രാര്ത്ഥന നടത്തി, അബ്ബാസ് തെന്നല സ്വാഗതവും, അഹമ്മദ് നിസാമി ഇരിങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു