Gulf
അപേക്ഷകരുടെ കയ്യില്‍ വിസ നേരിട്ടെത്തിക്കാന്‍ സൗകര്യം

ദുബൈ: വിദൂര സ്ഥലത്തുള്ളവര്‍ക്ക് ദുബൈയിലേക്കുള്ള സന്ദര്‍ശക വിസ നേരിട്ട് എത്തിക്കുന്ന സംവിധാനം ഏര്‍പെടുത്തിയതായി വി എഫ് എസ് ഗ്ലോബലിന്റെ കീഴിലുള്ള ദുബൈ വിസ പ്രോസസിംഗ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. അപേക്ഷിച്ച് കഴിഞ്ഞ് 48 മണിക്കൂറിനകം വിസ ലഭ്യമാക്കും. പുതുതായി 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കൂടി ലഭ്യമാക്കുന്നുണ്ട്. ഏത് സമയത്തും വിസക്ക് വേണ്ടി അപേക്ഷ നല്‍കാം. യാത്രക്കാര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ സഹായികളെ ഏര്‍പെടുത്തുകയും ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 33 വിസാ അപേക്ഷാ കേന്ദ്രങ്ങളാണ് ഡി വി പി സി ഏര്‍പെടുത്തിയിരിക്കുന്നത്. 16 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആളുകളെ എത്തിക്കാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴിയും വിസക്ക് അപേക്ഷ നല്‍കാം. 120 രാജ്യങ്ങളില്‍ 1610 അപേക്ഷാ കേന്ദ്രങ്ങളാണ് വി എഫ് എസിനുള്ളത്. ഇത് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നേടിയ കമ്പനിയാണെന്നും വി എഫ് എസ് ഗ്ലോബല്‍ പ്രതിനിധി ബിയാന്‍ക നാക്പാല്‍ അറിയിച്ചു.