Gulf
വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫിയെടുത്ത നാലു സ്വദേശികള്‍ക്കെതിരെ നടപടി

ദുബൈ: മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്നതിനിടയില്‍ സെല്‍ഫി ഫോട്ടോ എടുത്ത നാല് സ്വദേശികള്‍ക്കെതിരെ നടപടി. എമിറേറ്റ്‌സ് റോഡിലാണ് നിസാന്‍ പെട്രോള്‍ ഫോര്‍വീലര്‍, റഡാറിന്റെ കണ്ണില്‍പെട്ടതെന്ന് ദുബൈ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു. ബോധപൂര്‍വമാണ് ഇത്രയും വേഗത്തില്‍ വാഹനം അവര്‍ ഓടിച്ചത്. ഇതിനിടയില്‍ സെല്‍ഫി എടുക്കുക കൂടി ചെയ്തു. മറ്റുള്ളവര്‍ക്ക് അപകടം വരുത്തിവെക്കുന്ന തരത്തിലായിരുന്നു ഡ്രൈവിംഗ്. ഏറ്റവും ഗുരുതരമായ ഗതാഗത നിയമ ലംഘനമായി ഇതിനെ കാണണം. പഴയ മോഡല്‍ വാഹനമായിരുന്നു യുവാക്കള്‍ ഉപയോഗിച്ചത്. വാഹനം കണ്ടുകെട്ടിയതായും വാഹനം ഓടിച്ചയാള്‍ക്ക് ഒരു മാസത്തെ തടവ് ശിക്ഷ നല്‍കുമെന്നും കേണല്‍ സൈഫ് അല്‍ മസ്‌റൂഇ അറിയിച്ചു.
---- facebook comment plugin here -----